ദോഹ: ഡ്രോണുകളുടെ ഉപയോഗം ക്രമീകരിക്കുന്നതിനായുള്ള പുതിയ നിയമനിർമ്മാണത്തിന് ഖത്തർ ശൂറാ കൗൺസിൽ തുടക്കം കുറിച്ചു. സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ഡ്രോണുകളുടെ പ്രവർത്തനവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനുള്ള കരട് നിയമം വിശദമായി ചർച്ച ചെയ്തു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭംഗം വരാത്ത രീതിയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ......
ദോഹ: ആഗോള സമ്പദ്വ്യവസ്ഥകളെ അതിശയിപ്പിച്ചുകൊണ്ട് ഖത്തർ സമ്പൂർണ്ണ തൊഴിൽ സുരക്ഷാ പദവിയിലേക്ക്. നാഷണൽ പ്ലാനിംഗ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വെറും 0.1 ശതമാനത്തിൽ എത്തിനിൽക്കുകയാണ്. ......
ദോഹ: 1447-ാം ഹിജ്റ വർഷത്തെ വിശുദ്ധ റമദാനോടനുബന്ധിച്ച് വിപുലമായ ജീവകാരുണ്യ പദ്ധതികളുമായി ഥാനി ബിൻ അബ്ദുള്ള ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ് (സാനി ഹ്യൂമാനിറ്റി). ഖത്തറിലെ അഞ്ച് പ്രധാന മേഖലകളിലായി നടപ്പിലാക്കുന്ന ഇഫ്താർ പദ്ധതിയിലൂടെ റമദാൻ മാസത്തിലുടനീളം 65,000 പേർക്ക് നോമ്പുതുറ വിഭവങ്ങൾ എത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
റമദാൻ മാസം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഐക്യദാർഢ്യം ശക്തിപ്പെടുത്താനുമുള്ള വാർഷിക അവസരമാണെന്ന് സാനി ഹ്യൂമാനിറ്റി സി.ഇ.ഒ ഡോ. ......
ദോഹ: 2025 സാമ്പത്തിക വർഷത്തിൽ തന്ത്രപ്രധാനവും പ്രവർത്തനപരവുമായ ലക്ഷ്യങ്ങൾ കൈവരിച്ച് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ). ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി രാജ്യം നടപ്പിലാക്കുന്ന വികസന പദ്ധതികളിൽ നിർണ്ണായകമായ മുന്നേറ്റമാണ് കഹ്റാമ കാഴ്ചവെച്ചത്. ......
ദോഹ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ യാത്ര സുഗമമാക്കുന്നതിനും അവർക്ക് സുരക്ഷിതമായ പഠനസാഹചര്യം ഒരുക്കുന്നതിനുമായി അൽ തമക്കോൺ കോംപ്രിഹെൻസീവ് സ്കൂളിന് (Al Tamakon Comprehensive School) നൽകിവരുന്ന പിന്തുണ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം വീണ്ടും ഉറപ്പുനൽകി. മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സാണ് ഇക്കാര്യം അറിയിച്ചത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രത്യേക അക്കാദമിക്, പുനരധിവാസ പരിപാടികളിൽ പങ്കെടുക്കാൻ ഈ സഹായം വലിയ ആശ്വാസമാകും. ......
ദോഹ: ഖത്തർ പൗരന്മാർക്ക് യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള (UK) യാത്രയ്ക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) നിർബന്ധമാക്കുന്നു. 2026 ഫെബ്രുവരി 25 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് എംബസി അറിയിച്ചു. ......
ഖത്തറിലെ വാണിമേൽ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ QVPF ഫിബ്രുവരി 20 വെള്ളിയാഴ്ച ഏഷ്യൻ ടൗൺ റിക്രിയേഷൻ ഹാളിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഒരു പഞ്ചായത്തിൽ നിന്ന് മാത്രം എണ്ണൂറിലധികം പേർ പങ്കെടുത്ത ഇഫ്ത്താർ മീറ്റ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സർക്കാർ തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷാ പ്രായപരിധി ഉയർത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജെ.ബി.......
കൊച്ചി: വടുതല ടി.കെ.സി റോഡിലെ ആട്ടിപ്പേറ്റി പബ്ലിക് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാത്ത്യാത്ത് ഇടവകയിലെ സെന്റ് പീറ്റർ & പോൾ ഫാമിലി യൂണിറ്റിന്റെ നേതൃത്വത്തിൽ എറണാകുളം ലൂർദ് ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.ഫാമിലി മെഡിസിൻ ഇ.എൻ.ടി (ENT)ഗൈനക്കോളജിഓർത്തോ (അസ്ഥിരോഗ വിഭാഗം)
ഡയറ്റീഷ്യൻ, രക്തപരിശോധന എന്നീ സേവനങ്ങൾ ലഭ്യമായിരുന്നു.ഇടവക വികാരി റവ. ......